പുറയാർ റെയിൽവേ മേൽപ്പാലം നിർമാണം നാളെ ആരംഭിക്കും
1596447
Friday, October 3, 2025 3:38 AM IST
നെടുമ്പാശേരി : ദേശം-കാലടി റോഡിലെ യാത്രക്കാരുടെ ചിരകാല സ്വപ്നമായിരുന്ന പുറയാർ റെയിൽവേ മേൽപ്പാലം നിർമാണം നാളെ ആരംഭിക്കും. ഉച്ചയ്ക്ക് 12 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും.
മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂർ പള്ളി എന്നി വിടങ്ങളിലേക്കും ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്ത് നിവാസികൾക്ക് ആലുവ, കാലടി ഭാഗങ്ങളിലേക്കുമുള്ള യാത്ര സുഗമമാകും. 63.71 കോടിയാണ് മേൽപ്പാലത്തിന്റെ നിർമാണച്ചെലവ്.
പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 18.81 കോടിയും പാലം നിർമിക്കാൻ 34.90 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെൻഡർ നടപടികളും പൂർത്തിയാക്കി.റോഡ്സ് ആൻഡ് ബ്രിഡസ് കോർപറേഷനാണ് പാലത്തിന്റെ നിർമാണച്ചുമതല.