വരന്തരപ്പിള്ളിയില്‍ രണ്ടു മാസംമുന്‍പ് ടാറിംഗ് നടത്തിയ റോഡ് തകര്‍ന്നു
1578376
Thursday, July 24, 2025 1:48 AM IST
നന്തിപുലം: വരന്തരപ്പിള്ളി പഞ്ചായത്തില്‍ രണ്ടുമാസംമുന്‍പ് ടാറിംഗ് നടത്തിയ ആറ്റപ്പിള്ളി - നമ്പിടിമൂല റോഡ് തകര്‍ന്നു. ഒരു കിലോമീറ്ററിലധികം ദൂരമുള്ള റോഡാണ് കഴി ഞ്ഞ മാര്‍ച്ചില്‍ ടാറിംഗ് പൂര്‍ത്തീകരിച്ചത്. 35 ലക്ഷം രൂപ ചെലവഴിച്ച് ടാറിട്ട റോഡ് പലയിടത്തും കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. നിര്‍മാണംകഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ ടാറിംഗ് ഇളകിപ്പോയതായി നാട്ടുകാര്‍ ആരോപിച്ചു.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. റോഡ് നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ലിയോ പോള്‍ വിജിലന്‍സില്‍ പരാതി നല്കി. ടാറിംഗ് കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നത് അറിഞ്ഞിട്ടും കരാറുകാരന് മുഴുവന്ഫണ്ടും പഞ്ചായത്ത് നല്‍കിയതായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ടാറിംഗ് നടത്തി മാസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.എ. ഓമന ഉദ്ഘാടനം ചെയ് തു. വാര്‍ഡ് പ്രസിഡന്റ് ലോന പള്ളത്ത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്മാന് കെ.എല്‍. ജോസ്, ലിയോപോള്‍, സിജോ ഞെരിഞ്ഞമ്പിള്ളി, റിന്റോ ഞെരിഞ്ഞമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.