ചെളി തെറിപ്പിച്ചു ; യുവാവ് കാർയാത്രക്കാരനെ കത്രികകൊണ്ട് ആക്രമിച്ചു
1578839
Saturday, July 26, 2025 12:55 AM IST
എരുമപ്പെട്ടി: പന്നിത്തടം പെട്രോൾ പമ്പിൽവച്ച് ബൈക്കിലെത്തിയ യുവാവ് കാർയാത്രികനെ കത്രിക ഉപയോഗിച്ച് ആക്രമിച്ചു. ദേഹത്തേക്കു ചെളിവെള്ളം തെറിപ്പിച്ചുവെന്നു പറഞ്ഞായിരുന്നു ആക്രമണം.കാർയാത്രികനു നെഞ്ചിൽ ചെറിയ മുറിവേറ്റു.
ആക്രമണം നടത്തിയ യുവാവിനെ എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം അഞ്ഞൂര് സ്വദേശി സാമ്പ്രിക്കൽ വീട്ടിൽ സുരേഷ്(49) ആണ് ആക്രമണം നടത്തിയത്. കാർയാത്രക്കാരൻ ആശുപത്രിയിൽ ചികിത്സതേടി.
ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. ആക്രമണംകണ്ട് പമ്പിലുണ്ടായിരുന്നവർ യുവാവിനെ പിടിച്ചുമാറ്റിയതിനാൽ യാത്രക്കാരനു വലിയ പരിക്കേറ്റിട്ടില്ല.