ഔഷധ നെൽകൃഷിയുമായി വെസ്റ്റ് കൊരട്ടി കൂട്ടുകൃഷിസംഘം
1578855
Saturday, July 26, 2025 12:55 AM IST
വെസ്റ്റ് കൊരട്ടി: കർക്കടകമാസത്തിൽ ഔഷധ നെൽകൃഷിയുമായി വെസ്റ്റ് കൊരട്ടി കൂട്ടുകൃഷിസംഘം.
അന്നമനട കൃഷിഭവനും വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖരസമിതിയും സംയുക്തമായാണ് വെസ്റ്റ് കൊരട്ടി വെള്ളിലംപാടത്ത് ഔഷധ - പോഷക ഗുണങ്ങളുള്ള നവര നെൽകൃഷിയിറക്കിയത്. വിത്തുവിതച്ച് കേവലം 80 ദിവസത്തിനുള്ളിൽ കൊയ്തെടുക്കാനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദും കൃഷി ഓഫീസർ പി.കെ. ബിജുമോനും വിത്തിടൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.യു. കൃഷ്ണകുമാർ, മോളി വർഗീസ്, പാടശേഖരസമിതി ഭാരവാഹികളായ ജി.ഡി. തോമസ്, കെ.എം. സലീം, കെ. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കലും പരിപാലനവും.