വിഎസിന്റെ വിയോഗത്തിൽ അനുശോചനയോഗം
1578394
Thursday, July 24, 2025 1:48 AM IST
തൃശൂർ: ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനയോഗം ചേർന്നു.
സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ്. പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, ട്രഷറർ സി.പി. പ്രേമൻ, ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് നല്ലളം, അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് ഫൗസീർ, ജോയിന്റ് കണ്‍വീനർ വിജേഷ് വിശ്വനാഥ്, സെക്രട്ടറിമാരായ എം.വി. നവീൻ, ഹെന്നി ജോസഫ്, സ്മാർട്ട് ടീം സംസ്ഥാന ട്രഷറർ അർച്ചിത്, ഓർഗനൈസിംഗ് സെക്രട്ടറി ഷോജിൽ അശോക്, എക്സിക്യൂട്ടീവ് അംഗം പോൾ ചെമ്മണ്ണൂർ എന്നിവർ പങ്കെടുത്തു.
വിഎസ് മുഖ്യമന്ത്രി ആയിരുന്ന കാലയളവിൽ ബേക്കറിവ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉചിതമായ ഇടപെടലുകൾ നടത്തിയിരുന്നുവെന്നു യോഗം അനുസ്മരിച്ചു.