ഒ. പനീർശെൽവം ഗുരുവായൂരിൽ
1578379
Thursday, July 24, 2025 1:48 AM IST
ഗുരുവായൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ക്ഷേത്ര ദർശനം നടത്തി.ഇന്നലെ രാവിലെ പത്തോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ദർശനശേഷം തുലാഭാരം വഴിപാടും നടത്തി.
ശർക്കര, വെണ്ണ എന്നിവകൊണ്ടാണ് തുലാഭാരം നടത്തിയത്. മകൻ ജയപ്രദീപും കൂടെയുണ്ടായിരുന്നു.ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗം മനോജ് ബി. നായർ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ, മാനേജർ എ.വി. പ്രശാന്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.