ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; രോഗികൾ വലയുന്നു
1578093
Wednesday, July 23, 2025 1:29 AM IST
വടക്കാഞ്ചേരി: ജില്ലാആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു. കാലവർഷം ശക്തിപ്രാപിച്ചതോടെ ദിനംപ്രതി നൂറുകണക്കിനു രോഗികളാണ് ആശുപത്രിയിലെത്തുന്നത്. ഉച്ചയ്ക്ക് ഒരുമണികഴിഞ്ഞാൽ പിന്നെ ഒരു ഡോക്ടറുടെ സേവനംമാത്രമാണ് ഉണ്ടാകുക.
പനികൾ പടർന്നുപിടിക്കുന്നതുമൂലം ആശുപത്രിയിൽ എല്ലാ ദിവസവും രോഗികളുടെ നീണ്ടനിരയാണു കാണപ്പെടുന്നത്. വൈകീട്ട് ആറുകഴിഞ്ഞാൽ പിന്നെ എക്സെറെ ഉൾപ്പടെയുള്ള സേവനങ്ങളും ലഭിക്കാറില്ല. ആശുപത്രിയുടെ വികസനംലക്ഷ്യമിട്ട് നിരവധി കെട്ടിടങ്ങളാണ് കോടികൾ മുടക്കി നിർമിക്കുന്നതെങ്കിലും ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തതാണ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ ശാപം. അതുകൊണ്ടുതന്നെ ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.