കാർ മീഡിയനിലെ ചാലിലേക്കു മറിഞ്ഞു
1578107
Wednesday, July 23, 2025 1:30 AM IST
മുരിങ്ങൂർ: അടിപ്പാതനിർമാണംനടക്കുന്ന ദേശീയപാത മുരിങ്ങൂരിൽ ഇന്നോവ കാർ മീഡിയനിലെ ചാലിലേക്ക് മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തൃശൂരിൽനിന്നു അങ്കമാലിയിലേക്കുള്ള ട്രാക്കിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെയായിരുന്നു അപകടം. മൂന്നാർ ബൈസൺവാലിയിൽനിന്നു തൃശൂരിലെത്തി തിരിച്ചു മൂന്നാറിലേക്കു മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനം ഇടത്തെ ട്രാക്കിൽനിന്നു പെട്ടെന്ന് വലത്തെ ട്രാക്കിലേക്ക് പ്രവേശിച്ചപ്പോള്‍ അതിൽ ഇടിക്കാതിരിക്കാൻ പൊടുന്നനെ ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ഇന്നോവ കാർ മീഡിയനിലേക്ക് ഇടിച്ചുകയറി ചാലിലേക്കു വീഴുകയായിരുന്നു.
ക്രെയിൻ എത്തിച്ച് വാഹനം കയറ്റുന്നതുവരെ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടർന്നു. മുരിങ്ങൂർ മുതൽ പൊങ്ങം വരെ ദിനംപ്രതിയെന്നോണം അപകടമുണ്ടാകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.