ജൂബിലിയിൽ പീഡിയാട്രിക് ശില്പശാല
1578092
Wednesday, July 23, 2025 1:29 AM IST
തൃശൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ പ്രസിഡൻഷ്യൽ ആക്ഷൻ പ്ലാൻ 2025 ന്റെ ഭാഗമായി ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പീഡിയാട്രിക് ഇസിജി ഹാൻഡ്സ് ഓണ്‍ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അസോസിയേഷൻ ഫോർ പീഡിയാട്രിക്സ് ജില്ലാ പ്രസിഡന്റ് ഡോ. എ.കെ. ഇട്ടൂപ്പ്, സെക്രട്ടറി ഡോ. സുനിൽകുമാർ മേനോൻ, ജൂബിലി മിഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, ഇന്ത്യൻ അസോസിയേഷൻ ഫോർ പീഡിയാട്രിക്സിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. അനന്തകേശവൻ, ജൂബിലി പീഡിയാട്രിക് വിഭാഗം മുൻമേധാവി ഡോ. വിനോദ് ജേക്കബ് ചെറിയാൻ എന്നിവർ പങ്കെടുത്തു. ഓർഗനൈസിംഗ് ചെയർമാനും ജൂബിലിയുടെ പീഡിയാട്രിക് വിഭാഗം മേധാവിയുമായ ഡോ. ടി.എം. സഞ്ജീവ് കുമാർ നന്ദി പറഞ്ഞു.
കേരളത്തിലെ പ്രമുഖ പീഡിയാട്രിക് കാർഡിയോളജിസ്റ്റും തിരുവനന്തപുരം മെഡിക്കൽ കോളജിലെ റിട്ട. പ്രഫസറുമായ ഡോ. സുൽഫിക്കർ അഹമ്മദായിരുന്നു മുഖ്യ ഫാക്കൽട്ടി. ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. എഡ്വിൻ ഫ്രാൻസിസും കാർഡിയോളജി വിഭാഗത്തിലെ ഡോ. ബിനോ ബഞ്ചമിനും വിവിധതരം ഹൃദയരോഗങ്ങളെക്കുറിച്ചും ജന്മനായുള്ള ഹൃദയവൈകല്യങ്ങളിലെ ഇസിജി വ്യതിയാനങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽനിന്നു പീഡിയാട്രീഷ്യൻമാരും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികളുമടക്കം എഴുപതോളം ശിശുരോഗവിദഗ്ധർ പങ്കെടുത്തു.