ചില്ലിചിക്കനിൽ സോസ് കൂടിയെന്ന് ആരോപണം; ഹോട്ടൽ ജീവനക്കാരനു മർദനമേറ്റു
1578098
Wednesday, July 23, 2025 1:29 AM IST
തളിക്കുളം: ചില്ലിചിക്കനിൽ സോസ് കൂടിയെന്നാരോപിച്ച് തളിക്കുളം ചിക്ക് സിറ്റി ഹോട്ടലിലെ ജീവ നക്കാരനു മർദനം. ജിവനക്കാരൻ ഷാജഹാനാ(24) ണ് മർദനത്തിൽ പരിക്കേറ്റത്.
ഇയാളെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേരള ഹോട്ടൽ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു.
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സെക്രട്ടറി അക്ഷയ് എസ്. കൃഷ്ണ, പ്രസിഡന്റ് ആർ.എ. മുഹമ്മദ് എന്നിവർ പറഞ്ഞു.