അമലയിൽ ന്യുട്രീഷൻ കോണ്ഗ്രസ്
1578101
Wednesday, July 23, 2025 1:29 AM IST
തൃശൂർ: അമല ആശുപത്രിയിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം സംഘടിപ്പിച്ച ഏകദിന ന്യുട്രീഷൻ കോണ്ഗ്രസ് മുംബൈ ടാറ്റ മെമ്മോറിയൽ ഹോ സ്പിറ്റലിലെ ക്ലിനിക്കൽ ന്യുട്രീഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ശിവശങ്കർ തിമ്മ്യൻ പ്യാതി ഉദ്ഘാടനം ചെയ്തു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ഫാ. ആന്റണി പെരിഞ്ചേരി, ന്യുട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ഇൻചാർജ് ഡോ. റീന കെ. ചിറ്റിലപ്പിള്ളി, കാൻസർവിഭാഗം ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. സുനു സിറിയക്, ഡോ. ഫെബിൻ ആന്റണി എന്നിവർ ക്ലാസുകൾ നയിച്ചു.
വിവിധ ജില്ലകളിൽനിന്നായി 130 പേർ പങ്കെടുത്തു.