ടോറസ് ലോറി മറിഞ്ഞു: ഡ്രൈവർ രക്ഷപ്പെട്ടു
1578108
Wednesday, July 23, 2025 1:30 AM IST
കയ്പമംഗലം: പെരിഞ്ഞനത്ത് ടോറസ് ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെയാണ് അപകടം ഉണ്ടായത്.
നിർദിഷ്ട ദേശീയപാത നിർമാണക്കമ്പനിയുടെ ടോറസാണ് ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞത്. വാഹനത്തിൽനിന്ന് മെറ്റൽ ഇറക്കിയെങ്കിലും ടോറസ് വൈകിയും നിവർത്തിയിട്ടില്ല. പെരിഞ്ഞനം കൊറ്റംകുളം പാലത്തിന് തെക്കുഭാഗത്താണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.