കർക്കടക്കവാവുബലി നാളെ: പഞ്ചവടി ഒരുങ്ങി
1578094
Wednesday, July 23, 2025 1:29 AM IST
ചാവക്കാട്: കര്‍ക്കടകവാവിന്റെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി പഞ്ചവടി വാ കടപ്പുറത്ത് വിപുലമായ ഒരുക്കങ്ങൾ സജീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചവടി കടപ്പുറത്ത് വിപുലമായ ഒരുക്കമാണ് തയാറാക്കിയിട്ടു ള്ളത്. ഒരേസമയം ആയിരംപേർക്ക് ബലിയിടാവുന്ന വിശാലമായ പന്തൽ ഉയർന്നുവെന്ന് ക്ഷേത്രം പ്രസിഡന്റ് ദിലീപ്കുമാര് പാലപ്പെട്ടി, ജോയിന്റ് സെക്രട്ടറി കെ.എസ്. ബാലന് എന്നിവര്വാർത്തസമ്മേളനത്തില് അറിയിച്ചു.
കര്‍ക്കടക വാവുദിനമായ നാളെ പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേ കം സജ്ജമാക്കിയ യജ്ഞശാലയില്‍ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 10 വരെ തുടരും. തിലഹവനം, പിതൃസായൂജ്യപൂജ എന്നിവ നടത്താന്‍ ഭക്തര്‍ക്കു സൗകര്യമുണ്ടാവും. ബലിയിടാനായി കഴിഞ്ഞ വർഷം പതിനായിരം പേർ ശീട്ടാക്കിയിരുന്നു.
ഇത്തവണ അതിൽ കൂടുതൽപേർ എത്തും. മുഴുവൻപേർക്കും പ്രഭാതഭക്ഷണം സൗജന്യമായി നൽകും. ബലിയിട്ട് കടലിൽ മുങ്ങിക്കുളിക്കുന്നവരുടെ സുരക്ഷക്കായി പോലീസ്, തീരദേശ പോലീസ്, ആംബുലന്‍സ്, വൈദ്യസഹായം തീരദേശ ജാഗ്രത സമിതിതുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടാവുമെന്ന് വിശ്വനാഥന് വാക്കയില്‍, വാസു തറയില്‍ എന്നിവർ പറഞ്ഞു.