ജെഎംഎ വിദ്യാഭ്യാസ പുരസ്കാരസമർപ്പണം
1578100
Wednesday, July 23, 2025 1:29 AM IST
തൃശൂർ: അറിവുമാത്രമല്ല, മാനുഷികമായ തിരിച്ചറിവുകൾകൂടി നേടുന്പോഴേ ഓരോ വിദ്യാർഥിയും സാമൂഹികബോധമുള്ള പുതുതലമുറയായി വളരൂവെന്നു ജയരാജ് വാര്യർ.
ജ്വല്ലറി മാനുഫാക്ചറേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസപുരസ്കാരസമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാർഥിയും ഇഷ്ടമുള്ളതു പഠിക്കാനും തെരഞ്ഞെടുക്കാനും പ്രാപ്തരാവുന്പോഴാണു വിദ്യാഭ്യാസം അർഥപൂർണമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജെഎംഎ സംസ്ഥാന പ്രസിഡന്റ് എ.കെ. സാബു അധ്യക്ഷത വഹിച്ചു. പി.വി. ജോസ്, റാഫി ആന്റണി, സി.എസ്. അജയകുമാർ, രവീന്ദ്രൻ ചെറുശേരി, ജെയ്സൻ മാണി, ബാബു മേച്ചേരിപ്പടി, തോമസ് കോനിക്കര, വിജയ് ഹരി, ജെയിംസ് പാലമിറ്റം, കെ.പി. ജോസ്, കുര്യപ്പൻ കെ. എരിഞ്ഞേരി, കെ.പി. വർഗീസ്, പി.വി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.