ബൈക്കപകടത്തിൽ യുവാവ് മരിച്ചു
1578022
Tuesday, July 22, 2025 11:42 PM IST
തളിക്കുളം: ഹഷ്മി നഗറിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഹഷ്മി നഗർ ഫത്തഹ് പള്ളിക്കു സമീപം തിരുവാടത്ത് സുരേഷിന്റെ മകൻ സാനന്ദ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു അപകടം.
നിയന്ത്രണംവിട്ട ബൈക്ക് കാനയിലേക്ക് മറിയുകയും പിന്നീട് മതിലിലിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
വീതി കുറഞ്ഞ റോഡിലെ കാനയിൽ സ്ലാമ്പ് നിർമിക്കണമെന്നും വൈദ്യുതി പോസ്റ്റ് നീക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകി മൂന്നു മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.