സമരങ്ങൾ ഫലംകണ്ടു; വെള്ളക്കെട്ട് പരിഹരിക്കാൻ കാനയ്ക്ക് 85 ലക്ഷം
1578095
Wednesday, July 23, 2025 1:29 AM IST
ചാവക്കാട്: ദേശീയപാത 66 ഒരുമനയൂർ ബൈപ്പാസിലെ വെള്ളക്കെട്ടിനു പരിഹാരമാകുന്നു. 85 ലക്ഷം രൂപ ചെലവിൽ കാനനിർമിക്കുന്നതിനു പൊതുമരാമത്ത് നാഷണൽ ഹൈവേ വിഭാഗം കരാർ നൽകി. റോഡിന്റെ ഗുരുതരാവസ്ഥയും റോഡിലെ കാന തകർന്നതിനാൽ വീടുകളിലേക്കുംമറ്റും വെള്ളവും ചെളിയും കയറി ജനങ്ങൾ ദുരിതത്തിലായ വിവരവും മന്ത്രി മുഹമ്മദ് റിയാസിനെ എംഎൽഎ അറിയിച്ചു. തുടർന്നാണു സംസ്ഥാന സർക്കാരി ന്റെ നോൺ പ്ലാനിൽ ഉൾപ്പെടുത്തി അടിയന്തരമായി കാന നിർമിക്കുന്നതിന് 85 ലക്ഷം രൂപ അനുവദിച്ചതെന്ന് എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു.
എംഎൽഎ, നാഷണൽ ഹൈവേ അസിസ്റ്റന്റ്് എക്സിക്യൂട്ടീവ് എൻജിനീയർ പി. സുമ, ചെയർപേഴ്സൺ ഷീജ പ്രശാന്ത്, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എച്ച്. അക്ബർ, പി.എസ്. അശോകൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.
റോഡ് നിർമാണത്തിനായി 2.45 കോടി രൂപ അനുവദിക്കുന്നതിനു ദേശീയപാതയ്ക്ക് കത്തും എസ്റ്റിമേറ്റും ലഭിച്ചതായും എത്രയും വേഗം റോഡിന്റെ നിർമാണം നടത്തുമെന്നും ദേശീയപാത ചീഫ് എൻജിനീയർ ദീപ്തി ഭാനു എൻ.കെ. അക്ബർ എംഎൽഎയെ അറിയിച്ചു.