കൊടകര ടൗണിലെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടു
1578851
Saturday, July 26, 2025 12:55 AM IST
കൊടകര: ടൗണിലെ വെള്ളിക്കുളങ്ങര റോഡില്‍ കുഴികള്‍ രൂപപ്പെട്ടത് യാത്രക്കാര്‍ക്കു വ്യാപാരികള്‍ക്കും ഒരുപോലെ ദുരിതമായി. കനത്തുപെയ്ത മഴയിലാണ് മെക്കാഡം റോഡില്‍ കുഴികള്‍ രൂപംകൊണ്ടത്.
വെള്ളം നിറഞ്ഞുകിടക്കുന്ന ഈ കുഴികളിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സമീപത്തുള്ള ഫുട്പാത്തിലൂടെ നടന്നുപോകുന്നവരുടെ ദേഹത്തേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം തെറിക്കുന്നത് പതിവായി. ടൗണിലെ തിരക്കുള്ള ഈ ഭാഗത്ത് കുഴികള്‍ രൂപപ്പെട്ടത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.