പിതൃസ്മൃതി പുരസ്കാരങ്ങൾ സമർപ്പിച്ചു
1578604
Friday, July 25, 2025 1:08 AM IST
ഗുരുവായൂർ: ക്ഷേത്രപാരമ്പര്യ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തിൽ പിതൃസ്മൃതി ദിനാചരണ സദസും പുരസ്കാരസമർപ്പണവും നടത്തി.
നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ അധ്യക്ഷനായി. തെക്കുമുറി മാധവൻ നായർ സ്മാരക പിതൃസ്മൃതി പുരസ്കാരം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ജ്യോതിഷ രത്നം കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടിനും കണ്ടലിയൂർ സുശീലാമ്മ സ്മാരക മാതൃസ്മൃതി പുരസ്കാരം ചൊവ്വല്ലൂർ സരസ്വതി കൃഷ്ണൻകുട്ടിക്കും സമർപ്പിച്ചു.
10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, കൗൺസിലർ ശോഭ ഹരിനാരായണൻ, ആർ.നാരായണൻ, അഡ്വ. രവി ചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ഡോ. കെ.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.