തെരുവുനായ് ആക്രമണത്തിൽ 35 കോഴികൾ ചത്തു
1578841
Saturday, July 26, 2025 12:55 AM IST
ഗുരുവായൂർ: തെരുവുനായ് ആക്രമണത്തിൽ 35 കോഴികൾ ചത്തു. കാവീട് ചെറുപറമ്പിൽ ശശിധരന്റെ വീട്ടിലെ കോഴികളാണ് ചത്തത്.
രാവിലെ പുറത്തു പോയിരുന്ന വീട്ടുകാർ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് കോഴികളെ ചത്തനിലയിൽ കണ്ടെത്തിയത്.
40 നാടൻ കോഴികൾ ഉണ്ടായിരുന്നതിൽ അഞ്ചെണ്ണത്തെ സമീപത്തെ മരത്തിനു മുകളിലും മറ്റുമായി കണ്ടെത്തി.വലകെട്ടി കോഴികളെ സംരക്ഷിച്ചിരുന്നെങ്കിലും വല മുറിച്ചാണ് കോഴികളെ കൊന്നത്.