കുഴിയിൽവീണ് സ്ത്രീക്കു പരിക്ക്
1578599
Friday, July 25, 2025 1:08 AM IST
ഗുരുവായൂർ: കാനയിലേക്കു വെള്ളം ഒഴുകിയിറങ്ങാൻ സ്ഥാപിച്ച ചെറിയ കുഴിയിൽ വീണ് വഴിയാത്രക്കാരിക്കു പരിക്കേറ്റു. പുത്തംപല്ലി പാങ്ങിൽ രാജന്റെ ഭാര്യ സുനിത(58)യ്ക്കാണ് പരിക്കേറ്റത്. മുഖത്തിനും പല്ലിനും പരിക്കേറ്റ ഇവരെ ആക്ട്സ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാമുണ്ഡേശ്വരി റോഡിലാണ് സംഭവം.
കാനയിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ചെറിയകുഴിയിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പുനെറ്റ് ഇല്ലാത്തതിനാലാണ് ഇവർ വീണത്. കാനയ്ക്കുസമീപമുള്ള കുഴിയിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പുമൂടികൾ ഒട്ടുമിക്ക പ്രദേശത്തും ഇല്ലാത്ത സ്ഥിതിയാണ്. ഇരുമ്പിൽ സ്ഥാപിച്ചിട്ടുള്ള മൂടികൾ മോഷ്ടിക്കപ്പെടുന്നതായാണ് വിവരം.