കാർ ഇടിച്ച് വീടുതകർന്നു
1578605
Friday, July 25, 2025 1:08 AM IST
വേലൂർ: പാത്രമംഗലത്ത് നിയന്ത്രണംവിട്ട കാർ വ്യാപാരസ്ഥാപനവും വീടും ഇടിച്ചുതകർത്തു. എയ്യാൽ സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പാത്രമംഗലം തേവര ശശിയുടെ ഓടിട്ട വീടാണ് തകർന്നത്. കാറിടിച്ച് വീടിന്റെ മുൻവശത്തെ ചുമർ പൂർണമായി തകർന്നു.
തട്ടാൻവീട്ടിൽ രവിയെന്ന് വിളിക്കുന്ന നാരായണന്റെ ഉടമസ്ഥതയിലുള്ള പിഎൻവി സ്റ്റോഴ്സ് എന്ന കടയ്ക്കും നാശനഷ്ടമുണ്ടായി. കടയുടെ മുൻവശത്തെ ട്രസിന്റെ കാലുകൾ കാറിടിച്ച് തകർന്നതിനെതുടർന്ന് ട്രസ് നിലംപൊത്തി. മുൻവശത്ത് വില്പനയ്ക്കുവച്ചിരുന്ന പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഉപയോഗശൂന്യമായി. കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.