ദേശീയപാത നിര്‍മാണം: പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
1578615
Friday, July 25, 2025 1:09 AM IST
ചാലക്കുടി: ദേശീയപാത നിര്മാണസ്തംഭനത്തിനെതിരേ ആർജെഡി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു.
അടിപ്പാത നിർമിച്ച് അടിപറ്റിയ ജനതയാണ് ചാലക്കുടിയിലേതെന്ന് അദ്ദേഹം പറഞ്ഞു. യാതൊരുവിധത്തിലുള്ള മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് അഞ്ച് അടിപ്പാതകൾ ചാലക്കുടിയോടു ചേർന്നുള്ള ദേശീയപാതയിൽ നിർമിക്കുന്നത്.
ഒച്ചിഴയുന്ന വേഗത്തിലാണ് നിർമാണം നടക്കുന്നത്. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണ് ടോൾപിരിവിലൂടെ പാലിയേക്കരയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പോൾ പുല്ലൻ അധ്യക്ഷതവഹിച്ചു. ജോർജ് വി. ഐ നിക്കൽ, സി.എ. തോമസ്, ഗ്രാമപഞ്ചായത്തംഗം ആനി ജോയ്, എ.ടി. വർഗീസ്, ജനത പൗലോസ്, എ.എൽ. കൊച്ചപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.