രക്ഷാപ്രവര്ത്തനപരിശീലനം സംഘടിപ്പിച്ചു
1578618
Friday, July 25, 2025 1:09 AM IST
ഇരിങ്ങാലക്കുട: അടിയന്തരഘട്ടങ്ങളില്‍ ആവശ്യമുള്ള സുരക്ഷാക്രമീകരണങ്ങളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ആവശ്യമായ തീവ്രപരിശീലന കളരിയുമായി ക്രൈസ്റ്റ് കോളജ് ബിപിഇ വിദ്യാര്‍ഥികള്‍.
കായിക അധ്യാപകരാകേണ്ട ബിപിഇഎസ് വിദ്യാര്‍ഥികള്‍ക്ക് ക്രൈസ്റ്റ് കോളജിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മലപ്പുറം മങ്കട കുമരഗിരി എസ്റ്റേറ്റില്‍നടന്ന പരിശീലന ക്യാമ്പില്‍ റസ്ക്യുമിഷന് ഓപ്പറേഷന്, മോക്ക് ഡ്രില്‍, നേതൃത്വ പാടവ ക്ലാസുകള്‍, സാഹസിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ബിപിഎസ് ഫസ്റ്റ് ഇയറിലെ 41 വിദ്യാര്‍ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി.