റെയിൽവേ മേൽപ്പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു
1578600
Friday, July 25, 2025 1:08 AM IST
ഒല്ലൂർ: തൈക്കാട്ടുശേരി റെയിൽവേ മേൽപ്പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. കോൺക്രീറ്റ് തകർന്ന് പാലത്തിലെ കമ്പികൾ പുറത്തുവന്ന നിലയിലാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പാലത്തിന്റെ അപ്രോച്ച് റോഡിൽ വിരിച്ച ടൈലുകളും ഇളകിയ നിലയിലാണ്. റെയിൽവേയുടെ കീഴിലുള്ള പാലത്തിൽ രൂപപ്പെട്ട കുഴികൾ റെയിൽവേയുടെ അനുമതിയോടെ നേരത്തെ അടച്ചിരുന്നുവെങ്കിലും ശക്തമായ മഴയിൽ വീണ്ടും കുഴികൾ രൂപപ്പെടുകയായിരുന്നു.