നാലമ്പല തീര്‍ഥാടനം: ആരോഗ്യവകുപ്പ് മിന്നല്‍പരിശോധന നടത്തി
1578386
Thursday, July 24, 2025 1:48 AM IST
ഇരിങ്ങാലക്കുട: നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുള്ള എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് പരിശോധന നടത്തി. ഇരിങ്ങാലക്കുടയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിവിധ ഭക്ഷ്യശാലകളിലെ ശുചിത്വം പരിശോധിക്കുകയും ജീവനക്കാര്‍ക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്തു.
ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്കി. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോള്‍ട്ട് പെപ്പര്‍ എന്ന് റസ്റ്റോറന്റിനു നോട്ടീസ് നല്കി. നഗരസഭ ആരോഗ്യ വിഭാഗം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാര്‍ നേതൃത്വം നല്കി.
പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.എച്ച്. നജ്മ, വിന്‍സി, പി.എം. നീതു എന്നിവര്‍ അടങ്ങിയ സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.