യാത്രാദുരിതം: താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധസമരം
1578850
Saturday, July 26, 2025 12:55 AM IST
ചാലക്കുടി: ദേശീയപാതയിലെ ദുരിതയാത്രയ്ക്ക് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരള സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനുമുന്നിൽ പ്രതിഷേധസമരംനടത്തി.
സംസ്ഥാന പ്രസിഡന്റ് പി.ജെ. ആന്റണി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസീന നിഷാബ് അധ്യക്ഷതവഹിച്ചു. വൈ. ഔസേപ്പച്ചൻ, ഡോ. മാർട്ടിൻ പോൾ, പി.ജി. മോഹനൻ, സിറിൾ, ഫ്രാൻസിസ് ഊക്കൻ എന്നിവർ പ്രസംഗിച്ചു.