മന്ത്രി ബിന്ദു മാപ്പുപറയണം: യുഡിഎഫ്
1578854
Saturday, July 26, 2025 12:55 AM IST
ഇരിങ്ങാലക്കുട: ഠാണാ - ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായുള്ള പണികള്‍ വൈകുന്നതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്നുള്ള ആരോപണത്തില്‍ മന്ത്രി ആര്. ബിന്ദു മാപ്പുപറയണമെവന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധധര്‍ണ നടത്തി.
വികസനത്തിന്റെ ഭാഗമായി ഈ പ്രദേശത്തുള്ള നഗരസഭയുടെ അധീനതയിലുള്ള കെട്ടിടങ്ങള്‍ സമയബന്ധിതമായി പൊളിച്ചുനീക്കിയതാണ്. സ്വന്തംവീഴ്ച മറച്ചുവച്ച് മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നഗരസഭാ മന്ദിരത്തിനു മുന്നില്‍നടന്ന പ്രതിഷേധധര്‍ണ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗിരി ഉദ്ഘാടനംചെയ്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, കൗണ്‍സിലര്‍മാരായ ടി.വി. ചാര്‍ളി, എം.ആര്. ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.