ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
1578843
Saturday, July 26, 2025 12:55 AM IST
പുതുക്കാട്: സ്കൂൾവിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. അളഗപ്പനഗർ വെള്ളയത്ത് വീട്ടിൽ വിഷ്ണുനാരായണനെ(27)യാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് എരിപ്പോട് ശക്തി ഓട്ടുകമ്പനിക്കു സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 9.16 ഗ്രാം ഹാഷിഷ്ഓയിൽ ഇയാളിൽനിന്ന് പോലീസ് കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ ഇയാൾ മുൻപ് പിടിയിലായിട്ടുണ്ട്.
പുതുക്കാട് എസ്എച്ച്ഒ മഹേന്ദ്ര സിംഹൻ, എസ്ഐ എൻ. പ്രദീപ്, പ്രൊബേഷൻ എസ്ഐ വൈഷ്ണവ്, സിവിൽ പോലീസ് ഓഫീസർ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.