യുവാവിനെ ആക്രമിച്ച് കവർച്ചചെയ്ത കേസിൽ നാലു പ്രതികൾ പിടിയിൽ
1578390
Thursday, July 24, 2025 1:48 AM IST
മണ്ണുത്തി: യുവാവിനെ ആക്രമിച്ച് കവർച്ചയ്ക്കിരയാക്കിയ സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം സ്വദേശിയായ ചീരമ്പത്ത് സച്ചിൻ (27), ചിയ്യാരം കണ്ണംകുളങ്ങര തയ്യിൽ സഞ്ജു (26), അമ്മാടം പള്ളിപ്പുറം പുളിപറമ്പിൽ അജുൻ (30) എന്നിവരെയും പ്രതികളുടെ സഹായിയായ മുപ്ലിയം അജയ് ദേവി (32) നെയു മാണ് തൃശൂർ സിറ്റി പോലീസ് കർണാടകയിൽനിന്ന് അതിവിദഗ്ധമായി പിടികൂടിയത്.
വെള്ളാനിക്കര സ്വദേശിയെ ഏഴോളം പ്രതികൾ ചേർന്നു നടത്തിയ ദേഹോപദ്രവം, വധശ്രമം, കവർച്ച എന്നിവയിൽ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കേസിലെ മൂന്നു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കർണാടകയിൽ പ്രതികൾ ഉപയോഗിച്ചിരുന്ന കാറും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
മണ്ണുത്തി ഇൻസ്പെക്ടർ കെ.സി. ബൈജു, സാഗോക്ക് ടീമംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പഴനിസ്വാമി, സിവിൽപോലീസ് ഓഫീസർ ശ്രീജിത്ത്, നെടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.ജി. ജയനാരായണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ. സിവിൽ പോലീസ് ഓഫീസർ അബീഷ് ആന്റണി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.