കൊലപാതക ശ്രമം: ഒളിവിൽകഴിഞ്ഞ രണ്ടുപേർകൂടി അറസ്റ്റിൽ
1578381
Thursday, July 24, 2025 1:48 AM IST
വാടാനപ്പിള്ളി: യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ചചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന രണ്ടു പേർകൂടി അറസ്റ്റിൽ. വാടാനപ്പിള്ളി സ്വദേശി കളായ ശാന്തി റോഡ് വടക്കൻ വീട്ടിൽ അഭിഷേക് (22 ), പടിയത്ത് വീട്ടിൽ സഞ്ജയ് (22) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അഭിഷേകിനെ തൃപ്രയാറിൽനിന്നും സഞ്ജയ്നെ നടുവിൽക്കരയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
കേസിൽ കുപ്രസിദ്ധ ഗുണ്ടയായ ബിൻഷാദ് ഉൾപ്പടെ എട്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
18 ന് രാത്രിയിൽ വാടാനപ്പിള്ളി നടുവിൽക്കര സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.