കോൺഗ്രസ് റോഡ് ഉപരോധിച്ചു
1578853
Saturday, July 26, 2025 12:55 AM IST
ചാലക്കുടി: പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും നിരന്തരമായുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനും നടപടി സ്വീകരിക്കാത്ത, സർക്കാരിന്റെയും മന്ത്രിയുടേയും നിലപാടിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
സൗത്ത് ജംഗ്ഷനിൽനടന്ന പ്രതിഷേധം നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണി പുല്ലൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ചിറയത്ത്, പി.വി. വേണു, ജോർജ് തോമസ്, വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, എബി ജോർജ്, ആലീസ് ഷിബു എന്നിവർ പ്രസംഗിച്ചു.