തൃപ്രയാർ പാലത്തിൽ വഴിവിളക്കുകളില്ല: നട്ടുച്ചപ്പന്തം കൊളുത്തി യൂത്ത്കോൺഗ്രസ്
1578377
Thursday, July 24, 2025 1:48 AM IST
തൃപ്രയാർ: പാലത്തിലെ വഴിവിളക്കുകൾ കത്തിക്കണമെന്ന ആവശ്യവുമായി "നട്ടുച്ചപ്പന്തം കൊളുത്തി' സമരവുമായി യൂത്ത് കോൺഗ്രസ്. നാലമ്പല ദർശനകാലത്തുപോലും തൃപ്രയാർ പാലത്തിലെ വഴിവിളക്കുകൾ തെളിയിക്കാൻ നടപടികൾ സ്വീകരിക്കാത്ത നാട്ടിക - താന്ന്യം പഞ്ചായത്തുകളുടെ അനാസ്ഥക്കെതിരെയാണ് നാട്ടിക നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സം ഘടിപ്പിച്ചത്.
പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. എ.വി. യദുകൃഷ്ണൻ, ബ്ലോക്ക് കോ ൺഗ്രസ് വൈസ് പ്രസിഡന്റ്് ഷൈൻ നാട്ടിക, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ലാൽ തുടങ്ങിയവർ സംസാരിച്ചു.