ചാ​ല​ക്കു​ടി: സി​കെ​എം എ​ൻ​എ​സ്എ​സ് സ്കൂ​ളി​ൽ ന​ട​ന്ന തൃ​ശൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ടീ​ച്ചേ​ഴ്സ് ക​ലോ​ത്സ​വ​ത്തി​ൽ തൃ​ശൂ​ർ ഈ​സ്റ്റ്ഫോ​ർ​ട്ട് നി​ർ​മ​ല​മാ​ത സെ​ൻ​ട്ര​ൽ സ്കൂ​ൾ കി​രീ​ടം നേ​ടി. ചി​റ്റി​ല​പ്പി​ള്ളി ഐ​ഇ​എ​സ് പ​ബ്ലി​ക് സ്കൂ​ളും തൃ​ശൂ​ർ ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളും ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. ഗു​രു​കു​ലം പ​ബ്ലി​ക് സ്കൂ​ൾ വെ​ങ്ങി​ണി​ശേ​രി​ക്കാ​ണ് മൂ​ന്നാം​സ്ഥാ​നം.

ക​ലോ​ത്സ​വം സി​ബി​എ​സ്‌​സി മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. ആ​ദി​ത്യ​വ​ർ​മ​രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീം ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​കെ​എം എ​ൻ​എ​സ്എ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ മൃ​ദു​ല മ​ധു, തൃ​ശൂ​ർ സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ്കു​മാ​ർ, ഹി​മ രാ​ജീ​വ്, ബാ​ബു കോ​യി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.