ജീവിതത്തിലേക്ക് തിരിച്ചുവരാൻ യുവാവ് സഹായംതേടുന്നു
1578619
Friday, July 25, 2025 1:09 AM IST
മാള: ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് നടത്തുന്ന യുവാവിന് വൃക്ക മാറ്റിവയ്ക്കുന്നതിനായി സുമനസുകളുടെ സഹായംതേടുന്നു.
മാള പുത്തൻചിറയിൽ പിണ്ടാണി പടിഞ്ഞാറെ മിച്ചഭൂമിയിൽ താമസിക്കുന്ന പള്ളിപ്പാട്ട് ജോൺസൺ മകൻ നിജോമോൻ(32)ആണ് മുന്നോട്ടുള്ള ജീവിതത്തിന് സഹായം ആവശ്യമായുള്ളത്. ഇരുവൃക്കകളും തകരാറിലായതുമൂലം ആറുവർഷമായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്യുകയാണ്. ഇപ്പോൾ വൃക്ക ലഭ്യമായതിനാൽ അമൃത ആശുപത്രിയിൽ ഓപ്പറേഷൻ നടത്തുന്നതിനുള്ള എല്ലാ ടെസ്റ്റുകളും പൂർത്തിയായി. എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണം.
നാല് സെന്റ് സ്ഥലത്ത് താമസിക്കുന്ന, കൂലിപ്പണിക്കാരനായ പിതാവും സഹോദരിയുമാണ് നിജോമോനുള്ളത്. മാതാവ് നേരത്തെ മരണപ്പെട്ടു. ഏകദേശം 15 ലക്ഷം രൂപയോളം ഓപ്പറേഷന് ആവശ്യമാണ്. കൂലിപ്പണിക്കാരനായ പിതാവിനെകൊണ്ട് ഇത്രയും തുക സമാഹരിക്കാൻ സാധിക്കില്ല.
ആയതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ബെന്നി ബഹനാൻ എംപി, വി.ആർ. സുനിൽകുമാർ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, വാർഡ് മെമ്പർ സംഗീത അനീഷ് എന്നിവർ മുഖ്യരക്ഷാധികാരികളായി എസ്ബിഐ പുത്തൻചിറ ശാഖയിൽ നിജോമോൻ ചികിത്സാസഹായസമിതി എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 38986559114, ഐഎഫ്എസ്സി കോഡ്: എസ്ബിഐന് 0071124. ഫോൺ: 9946293181.