റോഡിൽ മരം കടപുഴകിവീണു ഗതാഗതം സ്തംഭിച്ചു
1578606
Friday, July 25, 2025 1:08 AM IST
പഴയന്നൂർ: കായാംപൂവം-ഒറ്റപ്പാലം സംസ്ഥാനപാതയ്ക്കു കുറുകെ മരം കടപുഴകി വീണു. റോഡരികിൽ ഉണ്ടായിരുന്ന ഉണങ്ങിദ്രവിച്ച മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ആസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവാക്കി. മരം വീണതുമൂലം റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
സിപിഐ നേതാക്കളായ പി.ആർ. വിശ്വനാഥൻ, പ്രസാദ്, പാറമേൽപ്പടി ജയപ്രകാശൻ, കുഴിയമ്പാടം മനോജ്, സിഐടിയു തൊഴിലാളിയായ രാജൻ തുടങ്ങിയവർ ഗതാഗതം സുഗമമാക്കാൻ നേതൃത്വം നൽകി. കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.