ഠാണ - ചന്തക്കുന്ന് റോഡ് വികസനം: വ്യാപാരികള്‍ പ്രതിഷേധധര്‍ണ നടത്തി
1578852
Saturday, July 26, 2025 12:55 AM IST
ഇരിങ്ങാലക്കുട: ഠാണ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ മെല്ലപ്പോക്ക് അവസാനിപ്പിക്കുക, പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധധര്‍ണ നടത്തി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുല്‍ഹമീദ് ഉദ്ഘാടനംചെയ്തു.
ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍ അധ്യക്ഷതവഹിച്ചു. കെ.എ. നജ്ജാഹ് മുഖ്യപ്രഭാഷണംനടത്തി.
എബിന് വെള്ളനിക്കാരന്‍, ടി.വി. ആന്റോ, പി.പി. ജോഷി, കെ.കെ. കൃഷ്ണനന്ദ ബാബു എന്നിവര്‍ സംസാരിച്ചു.