ഹൈസ്കൂൾ വിദ്യാർഥികൾക്ക് നീന്തൽപരിശീലനം ആരംഭിച്ചു
1578383
Thursday, July 24, 2025 1:48 AM IST
പനങ്ങാട്: ഹൈസ്കൂൾ വിദ്യാർഥികൾക്കു വേണ്ടി പോഴങ്കാവ് ഗ്രാമപഞ്ചായത്തു കുളത്തിൽ നടപ്പാക്കുന്ന നീന്തൽ സാക്ഷരത പരിശീലനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. ആരോഗ്യ വിദ്യഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലും പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകുന്നത്.
10 വർഷമായി തുടരുന്ന പദ്ധതിയിലൂടെ ആയിരത്തിലധികം വിദ്യാർഥികൾക്ക് പരിശീലനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നീന്തലിൽ മികവു തെളിയിക്കുന്ന കുട്ടികൾക്ക് പ്രത്യേക തുടർപരിശീലനവും പദ്ധതിയിലൂടെ നൽകും. നീന്തൽ ഇൻസ്ട്രക്റ്റർ മൂത്തേടത്ത് ഹരിലാലാണ് പരിശീലനം നൽകുന്നത്.
വാർഡ് മെമ്പർ കെ.ആർ. രാജേഷ്, ഇംപ്ലിമെന്റിംഗ് ഓഫീസർ സൈജ ടീച്ചർ, വാർഡ് മെന്പർ ഇബ്രാഹിം കുട്ടി, കോ-ഓർഡിനേറ്റർ എൻ.എം. ശ്യാംലി, ഇൻസ്ട്രക്റ്റർ ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.