ദേവസ്വംമന്ത്രി വി.എൻ.വാസവൻ ഞായറാഴ്ച ഗുരുവായൂരിൽ
1578603
Friday, July 25, 2025 1:08 AM IST
ഗുരുവായൂർ: ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഞായറാഴ്ച ഗുരുവായൂരിലെത്തും. ദേവസ്വത്തിന്റെ വിവിധ വികസന പദ്ധതികളുടെ സമർപ്പണം അദ്ദേഹം നിർവഹിക്കും.
ഉച്ചയ്ക്ക് 12ന് തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പാഞ്ചജന്യം അനക്സ്, ക്ഷേത്രത്തിലെ പുതിയ വൈദ്യുതദീപങ്ങളുടെ സമർപ്പണം, ആനക്കോട്ടയിൽ 10 ആനകൾക്ക് നിർമിച്ചിട്ടുള്ള ഷെഡ്, ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നവീകരിച്ച മൈതാനം എന്നിവയുടെ സമർപ്പണം മന്ത്രി നടത്തും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനാകും. എൻ.കെ. അക്ബർ എംഎൽഎ, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.