വീട്ടില്‍ വളര്‍ത്തിയിരുന്ന പക്ഷികളെ മോഷ്ടിച്ചതായി പരാതി
1578385
Thursday, July 24, 2025 1:48 AM IST
പുല്ലൂര്‍: വീട്ടില്‍ വളര്‍ത്തിയിരുന്ന വിലകൂടിയ പക്ഷികള്‍ മോഷണം പോയതായി പരാതി. പുല്ലൂര്‍ ആനരുളി സ്വദേശി ചാമക്കാല വീട്ടില്‍ ജോമോന്റെ വീടിന്റെ ടെറസിനു മുകളില്‍ വളര്‍ത്തിയിരുന്ന വിലകൂടിയ പക്ഷികളാണ് മോഷണം പോയത്. പ്രത്യേകം സജ്ജമാക്കിയ കൂടുകളിലാണ് വിലകൂടിയ പക്ഷികളെ വളര്‍ത്തിയിരുന്നത്.
കഴിഞ്ഞദിവസം രാത്രി ഒന്നിനും രണ്ടിനും ഇടയിലാണ് മോഷണം നടത്തിരുന്നത്. ശബ്ദം കേട്ട് ജോമോനും വീട്ടുകാരും ഉണര്‍ന്നു വന്നപ്പോഴേക്കും മോഷ്ടാക്കള്‍ വിലകൂടിയ പതിനഞ്ചോളം പ്രാവുകളെയും മറ്റുചില പക്ഷികളെയും കൂടും മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു. കൂടുകള്‍ എല്ലാംതന്നെ തുറന്നു കിടക്കുകയായിരുന്നു.
കുറച്ചു പ്രാവുകളെയും കിളികളെയും ബാക്കിവച്ചിട്ടാണ് അവര്‍ പോയത്. ഇതില്‍ കോഴികളും ഉണ്ടായിരുന്നു. 15 പ്രാവുകളും ഒരു കോക്ക്ടൈലും അവയെ പരിപാലിക്കുന്ന 2000 രൂപ വിലവരുന്ന കൂടുമാണ് മോഷണം പോയത്.
ഈ ദിവസങ്ങളില്‍ സംശയാസ്പദമായി വീടിനു സമീപത്തൊരാളെ കണ്ടിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞിരുന്നതായി ഇരിങ്ങാലക്കുട പോലീസില്‍ ജോമോന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. പക്ഷികളെ കുറിച്ചും വീടും പരിസരവും വ്യക്തമായും അറിയാവുന്നവരുമാണ് മോഷണം നടത്തിയതെന്നാണ് സൂചന.
ഇത്തരം പക്ഷികളെ വില്പന നടത്തുന്നവരേയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.