പുഴകൾ കരകവിഞ്ഞൊഴുകി
1589086
Thursday, September 4, 2025 1:50 AM IST
മണക്കടവ്: കർണാടകാതിർത്തി പ്രദേശങ്ങളിലും മണക്കടവ്, ചീക്കാട്, മൂരിക്കടവ്, മാമ്പൊയിൽ മേഖലകളിലും കഴിഞ്ഞ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ പുഴകളെല്ലാം നിറഞ്ഞൊഴുകി. റോഡുകളെല്ലാം തോടായി മാറി. മൂരിക്കടവ് ചീക്കാട് റോഡുകളിലും, മണക്കടവ് - തളിപ്പറമ്പ് ടിസിബി റോഡിൽ കാർത്തികപുരം മിനി സ്റ്റേഡിയം ഭാഗങ്ങളിലും വെള്ളക്കെട്ടിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. രാത്രിയിലെ ശക്തമായ മഴ ജനങ്ങളെ ഭീതിയിലാഴ്ത്തി. കാര്യമായ മഴയില്ലാത്ത രാത്രി സമയത്ത് രയറോം പുഴയിൽ ജലനിരപ്പ് വൻതോതിൽ ഉയർന്നത് ജനങ്ങളിൽ ആശങ്ക പരത്തി. രാത്രി മണക്കടവ് പ്രദേശത്ത് പെയ്ത മഴയാണ് പുഴ കരകവിയാൻ കാരണമായത്.