ബിൽഡ് ഡെക്കർ, വുഡ് മാര്‍ട്ട് ഫർണിച്ചർ ഷോറൂമുകളിൽ വിലക്കുറവിന്റെയും സമ്മാനങ്ങളുടെയും ഓണപ്പൂരം
1589087
Thursday, September 4, 2025 1:50 AM IST
ഇരിട്ടി: ബിൽഡ് ഡെക്കർ, വുഡ് മാർട്ട് ഫർണിച്ചറുകളുടെ ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിലെ എല്ലാ ഷോറൂമുകളിലും 65 ശതമാനം വിലക്കുറവിന്റെയും സമ്മാനങ്ങളുടെയും ഓണപ്പൂരം ഓഫർ. ഫർണിച്ചർ, ടൈൽസ്, ബാത്ത്റൂം ഫിറ്റിംഗ്സ്, ഹാർഡ്വെയർ, പെയിന്റ്, ഫാൻസി ലൈറ്റ്, ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയിൻസസ്, മാർബിൾ തുടങ്ങി വീടൊരുക്കാൻ ആവശ്യമായതെല്ലാം ഉപഭോക്താവിന്റെ മനസിനിണങ്ങിയ സെലക്ഷനിലും വിലക്കുറവിലും ലഭ്യമാക്കുന്നതിന് എല്ലാ ഷോറൂമുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഓരോ ഉത്പന്നങ്ങളും ഉപഭോക്താവിന് നേരിട്ട് നോക്കിക്കാണാവുന്ന തരത്തിലുള്ള ഡിസ്പ്ലേ സൗകര്യത്തോടുകൂടിയ രീതിയിലാണ് ഷോറൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കായി ടൂവീലറുകൾ, മറ്റ് നിരവധി സമ്മാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബംപർ സമ്മാനമായി സ്വിഫ്റ്റ് കാറും നൽകും.
ഒരു വീട്ടിലേക്കാവശ്യമായ എല്ലാവിധ ബ്രാൻഡഡ് സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന തരത്തിലുള്ള വിപുലമായ ശേഖരമാണ് ഷോറൂമുകളിൽ ഉള്ളത്. ബിൽഡ് ഡെക്കറിന്റെ സ്ഥാപനങ്ങളായ വുഡ് മാർട്ട് ഫർണിച്ചർ, ഇ സിറ്റി ഇലക്ട്രോണിക്സ്,ബി.ഡി ടൈൽസ്,ഗ്ലാസ് ഹൗസ് തുടങ്ങി മട്ടന്നൂരിലും ഇരിട്ടിയിലുമുള്ള എല്ലാ ഷോറൂമുകളിലും തവണവ്യവസ്ഥയിൽ ഉത്പന്നങ്ങൾ സ്വന്തമാക്കുന്നതിനായി ഇഎംഐ സൗകര്യവുമുണ്ട്.
ഷോറുമുകൾ ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും. വിലക്കുറവിന്റെയും സമ്മാനങ്ങളുടെയും ഓണപ്പൂരം ഈ മാസം 30 വരെ തുടരും. ഫോൺ: 8547280 249, 8281 982249, 8547357349, 8547327349, 0490 2996249.