ലയൺസ് ക്ലബ് മേഖല ഉപദേശക യോഗം
1589094
Thursday, September 4, 2025 1:50 AM IST
ചെറുപുഴ: ലയൺസ് ഡിസ്ട്രിക്ട് 318 ഇ റീജണൽ 13 സോൺ രണ്ടിലെ ക്ലബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മേഖല ഉപദേശക യോഗം ചെറുപുഴ ടൗൺ ലൺസ് ക്ലബ് ഹാളിൽ ചേർന്നു.
ലയൺസ് കാസർഗോഡ് ഡിസ്ട്രിക്ട് സെക്രട്ടറിയും ഇന്റർനാഷണൽ ട്രെയിനറുമായ വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ മഞ്ജു അഭിലാഷ് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റുമാരായ ബോബൻ ജോസഫ്, മാത്യു ജോസഫ്, വി.വി. ബിനോയി എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.പി.എ. സിദ്ദിഖ്, പി.ടി. ഫ്രാൻസിസ്, കെ. സുരേഷ്, എൻ.ജെ. ജോസഫ്, ബേബി ഏബ്രഹാം, ജി. അഭിലാഷ്, ടോണി കയ്പ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വി. വേണുഗോപാൽ ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.