കെസിസി-കെസിഡബ്ല്യുഎ ഓണോത്സവം
1589095
Thursday, September 4, 2025 1:50 AM IST
കണ്ടകശേരി: മടമ്പം ഫൊറോന കെസിസി-കെസിഡബ്ല്യുഎ എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. പയ്യാവൂർ വലിയപള്ളി അങ്കണത്തിൽ ക്നാനായ കത്തോലിക്കാ സഭയിലെ അൽമായ സംഘടനകളായ, കത്തോലിക്ക കോൺഗ്രസ്, കത്തോലിക്ക വനിത അസോസിയേഷനുമായി ചേർന്നു നടത്തിയ ഓണോത്സവം കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് സജി ഞരളക്കാട്ട്കുന്നേൽ പതാക ഉയർത്തി. മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് ആമുഖ സന്ദേശം നൽകി. ഫൊറോനയിലെ മുഴുവൻ വൈദികർക്കുമായി ഷോട്പുട് മത്സരവും, സിസ്റ്ററുമാർക്കായി സ്പൂൺ-ലെമൺ റേസും സംഘടിപ്പിച്ചു. വടംവലി മത്സരം, 60 ഓളം പേർ പങ്കെടുത്ത മെഗാതിരുവാതിര, ഓണസദ്യ എന്നിവയും നടന്നു.
ഫാ. ജോയി കട്ടിയാങ്കൽ, ജോസ് കണിയാപറമ്പിൽ, ബിൻസി മാറികവീട്ടിൽ, ജോൺ തെരുവത്ത്, ബിനു ചെങ്ങളം, ഫാ. ബേബി കട്ടിയാങ്കൽ, സിമി ജോഷി, മത്തായി നന്തികാട്ട്,സജി കല്ലിടുക്കിൽ, ജോമോൻ മേക്കാട്ടേൽ, ടോമി കീഴങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.