കർഷകര്‍ക്ക് ഒരുകോടി രൂപയുടെ പദ്ധതിയുമായി പൈതല്‍ ഹില്‍സ് എഫ്പിഒ
1589096
Thursday, September 4, 2025 1:50 AM IST
ആലക്കോട്: തളിപ്പറമ്പ് ബ്ലോക്ക് പരിധിയിൽ പ്രവർത്തിക്കുന്ന പൈതല്‍ ഹില്‍സ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ കർഷകർക്ക് ഏകദേശം ഒരുകോടി രൂപയുടെ പ്രയോജനം ലഭ്യമാകുന്ന പദ്ധതികൾക്ക് തുടക്കമായി.
കശുമാവ് കൃഷി, ഉത്പാദനം, കശുമാങ്ങ സംഭരണം, ഫ്രൂട്ട് ആൻഡ് നട്ട് പ്രോസസിംഗ്, പ്രോസസിംഗ് യൂണിറ്റ്, മാർക്കറ്റിംഗ്, വാല്യു ആഡ് ഉത്പന്നങ്ങൾ എന്നിവക്ക് പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയിലുള്ളത്. കശുമാവ് കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കർഷകര്‍ക്ക് സൗജന്യമായി കശുമാവിൻ തൈകൾ വിതരണം ചെയ്തു.
ആലക്കോട് കൃഷിഭവനിലെ കൃഷി ഓഫീസര്‍ അഞ്ജു സണ്ണി പൈതല്‍ ഹില്‍സ് എഫ്പിഒ ഡയറക്ടര്‍ വിനോയ് ഫ്രാന്‍സിസിനു തൈകള്‍ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. കെ.എം. തോമസ്, സിഇഒ അമല്‍ ജോസ്, ഡയറക്ടര്‍മാരായ ജോസ്റ്റിന്‍ കെ. ഓഗസ്റ്റിന്, മോളി സാജി, പി.ടി. ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.