ഓണക്കിറ്റുകൾ വിതരണം ചെയ്തു
1589097
Thursday, September 4, 2025 1:50 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് മാനസ ഗ്രാമമായി ദത്തെടുത്ത മഠംതട്ടിലെ ഇരുപതിലേറേ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ എം.പി. അഹമ്മദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.എസ്. മനീഷ, അധ്യാപകരായ അനിത കൂന്താനം, കെ.പി. അൻവർ, വോളന്റിയർ ലീഡർമാരായ കെ. വി. അതുല്യ, വി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ചർ ക്രൂ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. വിദ്യാർഥികൾ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ അവർ അർഹരായവരുടെ വീടുകളിലെത്തിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ്, റേഞ്ചർ ലീഡർ ട്വിഗിൾ ജേക്കബ്, റോവർ സ്കൗട്ട് ലീഡർ ജെറിൻ ജോസഫ്, റോവർ സ്റ്റുഡന്റ് ലീഡർ ഋതുൽ ജോസഫ് ഷാജി, റേഞ്ചർ സ്റ്റുഡന്റ് ലീഡർ ഏർലിൻ റോസ് ബിജു, ക്രൂ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കുടിയാന്മല: വൈഎംസിഎ കുടിയാന്മല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ ഓണക്കിറ്റുകൾ വിതരണം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം, സെബാസ്റ്റ്യൻ കുരിശുമൂട്ടിൽ, പൗലോസ് മൂഞ്ഞേലി, മാത്യു അറയ്ക്കപ്പറമ്പിൽ, ബിനു ഇളംങ്കുന്നത്ത്പുഴ എന്നിവർ നേതൃത്വം നൽകി.