ചാവശേരിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം
1595539
Monday, September 29, 2025 1:13 AM IST
മട്ടന്നൂർ: ചാവശേരിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെ ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്ത് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ചാവശേരി പഴയ പോസ്റ്റ് ഓഫീസ് പരിസരത്തെ കലുങ്കിലും ചെങ്കല്ലിലും ഇടിക്കുകയായിരുന്നു.
മണ്ണൂത്തി ആഗ്രോ ഫ്ലവർ നഴ്സറിക്ക് മുന്നിൽ വച്ച ചെടിച്ചട്ടികളും ഇടിച്ചു തെറിപ്പിച്ചാണ് റോഡരികിൽ വച്ച ചെങ്കല്ലിൽ ഇടിച്ച് കാർ നിന്നത്. കാറിന്റെ മുൻ ഭാഗം തകർന്നു.
രാവിലെ ഏഴോടെ ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ച് രണ്ടു തെരുവുനായകൾ ചത്തു. നായകൾ റോഡിലൂടെ ഓടുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിന്റെ ഒരു ഭാഗം തകർന്നു.