കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
1595842
Tuesday, September 30, 2025 1:23 AM IST
ചെറുപുഴ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്നുള്ള കേരളത്തിലെ ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെയും ഇതിനെതിരെ കേസെടുക്കാത്ത ആഭ്യന്തര വകുപ്പ് ഭരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെയും ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷാജൻ ജോസ്, സലീം തേക്കാട്ടിൽ, സതീശൻ കാർത്തികപള്ളി, ടി.പി. ശ്രീനിഷ്, മനോജ് വടക്കേൽ, രവി പൊന്നംവയൽ, എ.കെ. രാജൻ, ടി.പി. പ്രണവ്, ജോയ്സി ഷാജി, പ്രണവ് കരാള തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്നു ഭീഷണി ഉയർത്തിയ ബിജെപി നേതാവിനെ പിണറായി സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ശ്രീകണ്ഠപുരത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിന്റ് ഇ. വി. രാമകൃഷ്ണൻ, മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന, എൻ.ജെ. സ്റ്റീഫൻ, എം.ഒ. മാധവൻ, കെ.പി. ഗംഗാധരൻ, ജിയോ ജേക്കബ്, ബാലകൃഷ്ണൻ ചുഴലി,ജോസ് പരത്താനാൽ, ഷിനോപാറക്കൽ, പി. പി. ചന്ദ്രാംഗതൻ, മേഴ്സിബൈജു, ഡോ.വി.എ. അഗസ്റ്റിൻ, പി.ടി. കുര്യക്കോസ്, പി.കെ. മാത്യു,എം.പി. മോഹനൻ, എം.ഒ. രതീഷ്, പ്രകാശൻ നിടിയേങ്ങ, ടെസ്സി ഇമ്മാനുവൽ, മിനി ഷൈബി എന്നിവർ നേതൃത്വം നൽകി.