വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറും ബൈക്കും കത്തിച്ചു
1595824
Tuesday, September 30, 2025 1:23 AM IST
മട്ടന്നൂർ: തില്ലങ്കേരി ആലാച്ചിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും കാറും കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 ഓടെയായിരുന്നു സംഭവം. ആലാച്ചിയിലെ എ. ലാലേഷിന്റെ ഉടമസ്ഥതയിലുളഉ വാഹനങ്ങളാണ് കത്തിനശിച്ചത്. വീട്ടുകാർ ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്.
വാതിൽ തുറന്നു പുറത്തിറങ്ങുമ്പോഴേക്കും കാറിനും തീപിടിച്ചു. സംഭവമറിഞ്ഞ് മട്ടന്നൂരിൽനിന്ന് അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കുമ്പോഴേക്കും ഇരുവാഹനങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു.
വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചുമരുകൾക്ക് നാശമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് ഇരുവാഹനങ്ങളും വീടിന്റെ പോർച്ചിൽ നിർത്തിയിട്ടതെന്ന് ടാപ്പിംഗ് തൊഴിലാളിയായ ലാലേഷ് പറഞ്ഞു. മുഴക്കുന്ന് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനങ്ങൾ കത്തിച്ചതാണെന്ന സംശയത്തിലാണെന്ന് ലാലേഷ് പറഞ്ഞു.