അവകാശ സംരക്ഷണ യാത്ര; സംഘാടക സമിതി രൂപീകരിച്ചു
1596119
Wednesday, October 1, 2025 2:04 AM IST
ഇരിട്ടി: മലയോര കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ, ന്യൂനപക്ഷ വിദ്യാഭ്യാസ മേഖല നേരിടുന്ന വിഷയങ്ങൾ, ജസ്റ്റിസ് കോശി കമ്മീഷണർ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് 14ന് ഉച്ച കഴിഞ്ഞ് മൂന്നിന് ഉളിക്കലിൽ സ്വീകരണം നൽകും.
നെല്ലിക്കാംപൊയിൽ, മണിക്കടവ് ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ നൽകുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. നെല്ലിക്കാംപൊയിൽ പാരിഷ് ഹാളിൽ ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഫാ. പയസ് പടിഞ്ഞാറേ മുറിയിൽ, ഫാ. ജോസഫ് കളരിക്കൽ, ഫാ. അനീഷ് മാത്യു, എ.ഡി.ബിജു ഒറ്റപ്ലാക്കൽ, തോമസ് വർഗീസ്, ജിമ്മി അയിത്തമറ്റം, സുരേഷ് ജോർജ്, ഷിനോ പാറക്കൽ, ജോർജ് തെക്കേമുറി, സ്കറിയ വലിയമറ്റം, ബെന്നി ആഞ്ഞിലിത്തോപ്പിൽ, സിസിലി ബേബി പുഷ്പകുന്നേൽ, കുര്യാക്കോസ് മണിപ്പാടത്ത്, ലിസി കല്ലട, മേരിക്കുട്ടി ബെന്നി, എന്നിവർ പ്രസംഗിച്ചു. 101 അംഗസംഘടക സമിതിക്ക് രൂപം നൽകി.