സിഇഒഎ വാഹനറാലി നടത്തി
1596125
Wednesday, October 1, 2025 2:04 AM IST
ചെറുപുഴ: ജെസിബി, ടിപ്പർ, വാഹനങ്ങളുടെ വാടക ഇന്നുമുതൽ വർധിപ്പിച്ചതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു. കൺട്രക്ഷൻസ് എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ (സിഇഒഎ) ചെറുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴയിൽ നിന്ന് കാക്കേഞ്ചാലിലേക്ക് വാഹന റാലിയും തുടർന്ന് കാക്കേഞ്ചാൽ ഗ്രീൻപാർക്ക് ഓഡിറ്റോറിയത്തിൽ യോഗവും സംഘടിപ്പിച്ചു. ചെറുപുഴ മേഖലാ പ്രസിഡന്റ് പി.ഇ. ജയേഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എൻ.വി. വിനു, വി.വി. ലത്തീഫ് , സാബു ബേബി എന്നിവർ പ്രസംഗിച്ചു. ഇന്നു മുതൽ പുതിയ നിരക്ക് നടപ്പാകും.